മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലിൽ. സെമിയിൽ അധികസമയത്തെ ഗോളിൽ 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നത്.
109-ാം മിനിറ്റിൽ മരിയോ മാൻസൂക്കിച്ച് ആണ് ക്രൊയേഷ്യയ്ക്കായി വിജയംകുറിച്ച സുവർണഗോൾ നേടിയത്. അഞ്ചാം മിനിറ്റിൽ കിറോൺ ട്രിപ്പിയറിന്റെ ഉജ്വല ഫ്രീകിക്കിലൂടെ മുന്നിൽക്കടന്ന ഇംഗ്ലണ്ടിനെ 68-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ ഗോളിൽ ക്രൊയേഷ്യ സമനിലയിൽ പിടിക്കുകയായിരുന്നു. നിശ്ചിതസമയത്ത് തുടർന്ന് ഗോൾ പിറന്നില്ല.
ഞായറാഴ്ച ഇന്ത്യൻസമയം രാത്രി 8.30നു നടക്കുന്ന ഫൈനലിൽ ക്രൊയേഷ്യ ഫ്രാൻസുമായി ഏറ്റുമുട്ടും.