ലോകകപ്പ് ഫുട്ബോളില്‍ ഫ്രാന്‍സ് ഫൈനലില്‍ എത്തുന്നത് ഇത് മൂന്നാം തവണ. ആദ്യ ഫൈനല്‍ 1998ല്‍ ആതിഥേയത്വം വഹിച്ചപ്പോള്‍. അന്ന് സിനദിന്‍ സിദാനും സംഘവും ഫ്രഞ്ച് ചരിത്രം മാറ്റിയെഴുതി കരിടീം ചുണ്ടോടടുപ്പിച്ചു.
തുടര്‍ന്ന് 2006ലായിരുന്നു ഫ്രാന്‍സ് മറ്റൊരു ഫൈനലില്‍ ഇറങ്ങിയത്. അത് ഫ്രഞ്ച് ഫുട്ബോളിന്റെ ദുരന്തമായി അവശേഷിക്കുന്നു. കാരണം, സിദാന് ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ടിടിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അന്നത്തെ ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും ജേതാവിനെ നിശ്ചയിക്കാനാവാത്തതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടം. ഒടുവില്‍ ഷൂട്ടൗട്ടില്‍ ഇറ്റലിക്കു മുന്നില്‍ ഫ്രഞ്ച് പടയ്ക്ക് കപ്പ് അടിയറവയ്ക്കേണ്ടിവന്നു. ആദ്യ കിരീടം നേടി 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഫ്രാന്‍സ് വീണ്ടുമൊരു ഫൈനലിനൊരുങ്ങുന്നു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇറങ്ങുന്ന ഫ്രാന്‍സിന് പതിവുപോലെ കരുത്ത് നല്‍കുന്നത് വിദേശ പാരമ്പര്യമുള്ള, പ്രത്യേകിച്ച് ആഫ്രിക്കന്‍ വേരുകളുള്ള ഒരുപിടി താരങ്ങള്‍. ആഫ്രിക്കയില്ലാതെ ഫ്രാന്‍സ് ഇല്ലെന്നാണ് ഫുട്ബോള്‍ ലോകത്ത് ലേബ്ലൂസ് എന്ന ഓമനപ്പേരുകാരെ വിശേഷിപ്പിക്കുന്നത്.
1998ല്‍ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ഫൈനലില്‍ രണ്ട് ഗോളടിച്ച് മുന്നില്‍നിന്ന് പടനയിച്ച സിനദിന്‍ സിദാന് ഉള്‍പ്പെടെ മൂന്നു താരങ്ങള്‍ ആഫ്രിക്കന്‍ വേരുകള്‍ ഉള്ളവരായിരുന്നു. തിയറി ഒന്റി, ലിലിയ തുറാം, ഡേവിഡ് ടെസഗെ ഉള്‍പ്പെടെ ഏഴ് താരങ്ങള്‍ വിദേശ പശ്ചാത്തലമുള്ളവരും. 2006ലും കാര്യങ്ങള്‍ക്കു മാറ്റമില്ലായിരുന്നു. സിദാന്, ഫ്ളോറന്റ് മലൂദ, അലൗ ദിയാറ, ഒന്റി ഉള്‍പ്പെടെ ഒരുപറ്റം താരങ്ങള്‍ ആഫ്രിക്കന്‍-കരീബിയന്‍ പശ്ചാത്തലക്കാര്‍.
റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ എത്തിനില്‍ക്കുന്ന ഫ്രഞ്ച് ടീമില്‍ 1998, 2006 വര്ഷങ്ങളിലേക്കാള് ആഫ്രിക്കന്‍ പശ്ചാത്തലക്കാരുണ്ട്. 23 അംഗ ടീമിലെ 15 കളിക്കാര്‍ ആഫ്രിക്കന്‍ പരാമ്പര്യക്കാരാണ്. അതിനാല്‍ ഇത്തവണത്തെ ഫ്രഞ്ച് ടീമിനെ ഫ്രഞ്ചാഫ്രിക്ക എന്നുവിശേഷിപ്പിച്ചാലും തെറ്റില്ല.
ഇവരെക്കൂടാതെ ആന്ത്വാന് ഗ്രീസ്മാന്, വാറാന്‍, ഗിറു എന്നിവര്‍ക്കും ഫ്രാന്‍സിനു പുറത്താണ് കുടുംബ വേരുകള്‍. 2018 ഫ്രഞ്ച് ടീമിലെ വിദേശവേരുകള്‍ ഇങ്ങനെ.