മോസ്ക്കോ: ഏതു മൽസരമായാലും ജയാപരാജയങ്ങളും അഭിനന്ദനങ്ങളും ഒപ്പം വിമർശനങ്ങളും ഒക്കെ ഉയരുക പതിവാണ്. ലോകകപ്പിലെ പ്രകടനം തികച്ചും മോശമായി വ്യാപക വിമർശനങ്ങൾ ഉയർന്നത് അമ്മയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചത് ഇറാൻ താരം അസ്മൗണിന് പ്രശ്നമായി. പിന്നാലെ അസ്മൗണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചു. ‘എനിക്ക് രണ്ടിലൊന്ന് തെരഞ്ഞെടുക്കണമായിരുന്നു. ഞാൻ എന്റെ അമ്മയെ തെരഞ്ഞെടുത്തു, അമ്മയോടൊപ്പം’ വിരമിക്കൽ പ്രഖ്യാപിച്ച് അസ്മൗൺ കുറിച്ചു.