നോട്ടിംഗാം: ട്വന്റി-20 പരമ്പരയുടെ വിജയത്തിനുശേഷം ഇന്ത്യ ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സര ഏകദിന പോരാട്ടത്തിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങും. വൈകുന്നേരം അഞ്ച് മുതൽ സോണി സിക്സിൽ മത്സരം തത്സമയം.
ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തെ അടുത്ത വര്‍ഷത്തെ ലോകകപ്പിനുള്ള റിഫേഴ്സലായാണ് കാണുന്നത്. യുകെയിലാണ് 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ്. അടുത്ത വര്‍ഷം ഇതേ സമയത്ത് നടക്കുന്ന ലോകകപ്പിനു മുമ്പ് സാഹചര്യങ്ങള്‍ മനസിലാക്കാനും അവ ഉള്‍ക്കൊള്ളാനുമുള്ള അവസരമാണ് നായകന് വിരാട് കോഹ്ലിക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്.
ഏകദിനത്തില്‍ പുതിയ ശക്തിയായി വളര്‍ന്ന ഇംഗ്ലണ്ടിനെതിരേയുള്ള മത്സരം ഇന്ത്യക്കു വെല്ലുവിളിയാണ്. ജോസ് ബട്ലര്, ജേസണ്‍ റോയ്, അലക്സ് ഹെയ്ല്‍സ്, ജോണി ബെയർസ്റ്റോ, ഇയോന്‍ മോര്ഗന് ഇവര്‍ക്കൊപ്പം ബെന്‍ സ്റ്റോക്സും ചേരുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര ശക്തമാകും.
ഫോമിലുള്ള കെ.എല്‍. രാഹുലിന് ടീമില്‍ ഇടം ലഭിക്കുമെന്ന് ഉറപ്പായി. രാഹുല്‍ വരുമ്പോള്‍ കോഹ്ലി നാലാമനായി ഇറങ്ങേണ്ടിവരും. പുറം വേദനയെത്തുടര്‍ന്ന് ട്വന്റി -20യില്‍ കളിക്കാതിരുന്ന ഭുവനേശ്വര്‍ കുമാര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.