ജർമൻ ഫുട്ബോൾ ക്ലബ്ബായ ബയർ ലെവർകൂസന്റെ പ്രാർഥന ക്രൊയേഷ്യക്കൊപ്പം. അടുത്ത സീസണിനായി തയാറെടുക്കുന്ന ലെവർകൂസന്റെ താരമാണ് ക്രൊയേഷ്യയുടെ പ്രതിരോധഭടനായ ടിൻ ജെഡ്വാജ് എന്ന ഇരുപത്തിരണ്ടുകാരൻ.
ക്ലബ്ബിലെ കൂട്ടുകാരോടായി ജെഡ്വാജ് ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം, ഇംഗ്ലണ്ടിനെതിരേ ലോകകപ്പ് സെമിഫൈനലിനായി ഇറങ്ങുന്ന ക്രൊയേഷ്യക്കുവേണ്ടി പ്രാർഥിക്കണമെന്ന്. പ്രാർഥനയ്ക്കൊപ്പം കൂട്ടുകാരിൽനിന്ന് കട്ടസപ്പോർട്ടും ജെഡ്വാജ് ആവശ്യപ്പെട്ടു. ക്ലബ്ബിലെ ചങ്ക് ബ്രോസ് അത് ഇരുകൈയും നീട്ടി സ്വീകരിക്കുകമാത്രമല്ല, ജെഡ്വാജിന്റെ ക്രൊയേഷ്യൻ ജഴ്സിയുമായി നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിരോധ താരമായ ജെഡ്വാജ് 2014ൽ ക്രൊയേഷ്യക്കുവേണ്ടി അരങ്ങേറിയതാണ്. എന്നാൽ, ഇതുവരെ 13 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ഈ ലോകകപ്പിൽ ഒരു മത്സരത്തിലേ ഇറങ്ങിയിട്ടുമുള്ളൂ. നാലു വർഷമായി ലെവർകൂസന്റെ പ്രതിരോധനിരയുടെ ഭാഗമാണ്.
ക്രൊയേഷ്യൻ, ബോസ്നിയൻ, ഓസ്ട്രിയൻ ക്ലബ്ബുകൾക്കായി കളിച്ച താരമാണ് ജെഡ്വാജിന്റെ പിതാവ് സെൻകോ. ബോസ്നിയൻ യുദ്ധത്തിന്റെ (1992 -1995) ഇരയാണ് ജെഡ്വാജിന്റെ കുടുംബം. യുദ്ധത്തെത്തുടർന്ന് ബോസ്നിയ ആൻഡ് ഹെർസെഗോവിനയിലെ മോസ്റ്ററിൽനിന്ന് ക്രൊയേഷ്യൻ തലസ്ഥാനമായ സഗ്രേബിലേക്ക് കുടിയേറിയതാണിവർ.