+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റൊ​ണാ​ള്‍ഡോ യു​വ​ന്‍റ​സി​ല്‍

പോ​ര്‍ച്ചു​ഗ​ലി​ന്‍റെ നാ​യ​ക​നും റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ സ്‌​ട്രൈ​ക്ക​റു​മാ​യിരുന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ യു​വ​ന്‍റ​സി​ല്‍ ചേ​ര്‍ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍ഷം റൊ​ണാ​ള്‍ഡോ റ​യ​ലി​നൊ​പ്പ​മാ​യി
റൊ​ണാ​ള്‍ഡോ യു​വ​ന്‍റ​സി​ല്‍
പോ​ര്‍ച്ചു​ഗ​ലി​ന്‍റെ നാ​യ​ക​നും റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ സ്‌​ട്രൈ​ക്ക​റു​മാ​യിരുന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ യു​വ​ന്‍റ​സി​ല്‍ ചേ​ര്‍ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍ഷം റൊ​ണാ​ള്‍ഡോ റ​യ​ലി​നൊ​പ്പ​മാ​യി​രു​ന്നു. 10 കോ​ടി യൂ​റോ​യ്ക്ക് (806 കോ​ടി രൂ​പ) നാ​ലു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് യു​വ​ന്‍റ​സ് റൊ​ണാ​ള്‍ഡോ​യു​മാ​യി ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. റ​യ​ല്‍ വി​ടാ​ന്‍ ക്ല​ബ്ബി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ റൊ​ണാ​ള്‍ഡോ പു​തി​യ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വ​ന്‍റ​സ് ചെ​യ​ര്‍മാ​ന്‍ ആ​ന്ദ്രേ അ​ഗ്നെ​ല്ലി നേ​രി​ട്ടെ​ത്തി ഗ്രീ​സി​ല്‍വ​ച്ച് റൊ​ണാ​ള്‍ഡോ​യു​മാ​യി ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കു​ക​യാ​യി​രു​ന്നു. നാ​ലു വ​ര്‍ഷ​ത്തെ ക​രാ​റി​ല്‍ റൊ​ണാ​ള്‍ഡോ​യ്ക്ക് വ​ര്‍ഷ​ത്തി​ല്‍ യു​വ​ന്‍റ​സ് മൂന്നു കോ​ടി യൂ​റോ (242 കോ​ടി രൂ​പ) വീ​തം ന​ല്കും.

റ​യ​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​മ്പ​ത് വ​ര്‍ഷം സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു​വെ​ന്നും ന​ഗ​ര​ത്തോ​ട് വ​ള​രെ ന​ന്ദി​യു​ണ്ടെ​ന്നും ക്ലബ്ബിന്‍റെ ആ​രാ​ധ​ക​ര്‍ക്കെ​ഴു​തി​യ ക​ത്തി​ല്‍ സിആർ7 കു​റി​ച്ചു. 2009ല്‍ ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ല്‍നി​ന്ന് റ​യ​ലി​ലെ​ത്തി​യ റൊ​ണാ​ള്‍ഡോ നാ​ലു ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും ര​ണ്ടു ലാ ​ലി​ഗ​യി​ലും ര​ണ്ടു സ്പാ​നി​ഷ് ക​പ്പി​ലും മൂ​ന്നു ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ലും പ​ങ്കാ​ളി​യാ​യി. റ​യ​ലി​നു വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളും റൊ​ണാ​ള്‍ഡോ​യു​ടെ പേ​രി​ലാ​ണ്. 438 മ​ത്സ​ര​ങ്ങ​ളി​ല്‍ 451 ഗോ​ള്‍. അഞ്ച് തവണ ലോക ഫുട്ബോളർ പുരസ്കാരവും നേടി.