പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനയുടെ ലയണൽ മെസി, ബ്രസീലിന്റെ നെയ്മർ എന്നിവർ നിറഞ്ഞ റഷ്യയിലെ കസാൻ നഗരത്തിലെ ചുവരുകളിൽ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചും ചേർക്കപ്പെട്ടു. മെസിയുടെയും റൊണാൾഡോയുടെയും നെയ്മറിന്റെയും കൂറ്റൻ ചുവർ ചിത്രങ്ങളാൽ ലോക ്രദ്ധയാകർഷിച്ച കസാൻ ഹോട്ടലിൽ അവർക്കൊപ്പം അതേ തലപ്പൊക്കത്തിൽ ലൂക്ക മോഡ്രിച്ചും.
ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യ കടന്നതോടെയാണ് ഇത്. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടു തോറ്റാണ് ആതിഥേയർ പുറത്തായതെങ്കിലും മോഡ്രിച്ചിനോടുള്ള ഇഷ്ടം കുറയുന്നില്ല റഷ്യക്കാർക്ക്. റയൽ മാഡ്രിഡ് താരമാണെങ്കിലും റോണോയുടെയോ മെസിയുടെയൊ ഒപ്പം ഇതുവരെ പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നില്ല മോഡ്രിച്ചിന്റേത്.
വിദയ്ക്കു ഫിഫയുടെ താക്കീത്
മോസ്കോ: യുക്രെയ്നിനെ പ്രകീർത്തിച്ച് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൊയേഷ്യൻ പ്രതിരോധതാരം ഡൊമാഗോജ് വിദയ്ക്ക് ഫിഫയുടെ താക്കീത്. വിലക്കിൽനിന്ന് രക്ഷപ്പെട്ടതിനാൽ വിദയ്ക്ക് സെമിഫൈനൽ കളിക്കാം.
റഷ്യയെ ക്വാർട്ടറിൽ കീഴടക്കിയതിനുശേഷം വിദ ഗ്ലോറി ടു യുക്രെയ്ൻ എന്ന് വിളിച്ചുപറയുന്ന വീഡിയോയാണ് വിവാദത്തിനു കാരണമായത്. ക്രൊയേഷ്യൻ മുൻ താരം ഓഗ്നെ്യൻ വുകോയെവിച്ചിനൊപ്പമാണ് വിദ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
2014ൽ ഉടലെടുത്ത ക്രീമിയ പ്രശ്നം മുതൽ റഷ്യയും യുക്രെയിനും തമ്മിൽ രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, താൻ രാഷ്ട്രീയം ഉദ്ദേശിച്ചില്ലെന്നും ഡൈനാമോ കീവിലെ തന്റെ സുഹൃത്തുക്കൾക്കായാണ് ആശംസ അറിയിച്ചതെന്നും വിദ പറഞ്ഞു. 2013 മുതൽ കഴിഞ്ഞ സീസണ്‍വരെ വിദ യുക്രെയ്ൻ ക്ലബ്ബായ ഡൈനാമോ കീവിലായിരുന്നു.
ജോസ് കുന്പിളുവേലിൽ