മാഡ്രിഡ്: ബാഴ്സലോണയുടെ മുൻ പരിശീലകനായ ലൂയിസ് എൻറിക്കയെ സ്പാനിഷ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2014 മുതൽ 2017വരെ ബാഴ്സയുടെ പരിശീലകനായിരുന്നു എൻറിക്കെ. ഹെർണാണ്ടോ യെറൊയ്ക്ക് പകരമായാണ് എൻറിക്കെ എത്തുന്നത്.