മോസ്കോ: സെമി ഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ പരാജയപ്പെടുത്തുന്നതോടെ തിയറി ഓന്റിക്ക് താന്‍ എത്തിയിരിക്കുന്നത് തെറ്റായ സ്ഥലത്താണെന്നും ബോധ്യമാകുമെന്ന് ഫ്രഞ്ച് താരം ഒളിവര്‍ ഗിരു. ബെല്‍ജിയത്തിന്റെ സഹപരിശീലകരില്‍ ഒരാളാണ് 1998ലെ ലോക ജേതാക്കളായ ടീമില്‍ അംഗമായ ഓന്റി. ഈ മത്സരത്തില്‍ ഓന്റി ഞങ്ങള്ക്കെതിരാണെന്ന കാര്യം വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹത്തിനു മുന്നില്‍ മികച്ച പ്രകടനത്തിലൂടെ തെരഞ്ഞെടുത്ത് സ്ഥലം തെറ്റായെന്നു ബോധ്യപ്പെടുത്തുമെന്നും ഫ്രഞ്ച് സ്ട്രൈക്കര്‍ പറഞ്ഞു. എനിക്കും ടീമിലെ മറ്റുള്ളവര്‍ക്കും ഉപദേശം നല്‍കാനായി അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- ഗിരു പറഞ്ഞു.
ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലിലെത്തിയാല്‍ ഓന്റി സന്തോഷിക്കുമെന്ന് ഫ്രാന്‍സിന്റെ ലെഫ്റ്റ് ബാക് ലൂകാസ് ഹെര്‍ണാണ്ടസ് പറഞ്ഞിരുന്നു. തിയറി ഞങ്ങളെ പരാജയപ്പെടുത്തില്ലെന്നാണ് ഞാന്‍ കരുതുന്നത്- പ്രതിരോധതാരം പറഞ്ഞു.