മോസ്കോ: ലോകകപ്പ് ഫുട്ബോൾ കിരീടം ഉയർത്തുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് മെസി. ഇന്നലെയായിരുന്നു മെസിയുടെ 31-ാം ജന്മദിനം. ലോകകപ്പ് കിരീടം നേടുകയെന്ന തന്റെ സ്വപ്നം ഉപേക്ഷിക്കില്ലെന്നും കിരീടം അർജന്റീനയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മെസി പറഞ്ഞു.
അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം സ്പെഷലാണ്, എനിക്കും അതുപോലെ തന്നെ. ലോകകപ്പ് ഉയർത്തുന്ന സ്വപ്നമാണ് എനിക്ക് എപ്പോഴുമുള്ളത്. ഇത് നൽകുന്ന സന്തോഷം വലുതാണ്. ആ നിമിഷത്തെക്കുറിച്ചുള്ള ചിന്തിയിലാണ് ഞാനിപ്പോൾ, ലോകത്തുള്ള കോടിക്കണക്കിന് അർജന്റീനക്കാരെ അത് സന്തോഷിപ്പിക്കും. അതുകൊണ്ട് ഞങ്ങൾക്ക് ആ സ്വപ്നം ഉപേക്ഷിക്കാനാവില്ല- മെസി പറഞ്ഞു.
പ്രധാന പല ടൂർണമെന്റിലും ഞാൻ ജയിച്ചിട്ടുണ്ട്. പക്ഷേ, എന്റെ അതിയായ മോഹം അവസാനിച്ചിട്ടില്ല. എന്റെ രാജ്യത്തിനുവേണ്ടി, ലോക ചാന്പ്യനെന്ന പേരില്ലാതെ ഞാൻ ഫുട്ബോൾ കളി അവസാനിപ്പിക്കില്ല മെസി പറഞ്ഞു.