മോസ്കോ: സ്പെയിനിന്റെ ലോകകപ്പ് താരങ്ങളായ ജെറാര്‍ഡ് പിക്വെയ്ക്കും ഇസ്കോയ്ക്കും ആഗോള മൃഗ സംരക്ഷണ സംഘടനമായ പീറ്റയുടെ അവാര്‍ഡ്. ഇറാനെതിരേയുള്ള മത്സരത്തിനിടെ കളത്തിലകപ്പെട്ട പക്ഷിയെ പരിക്കൊന്നുമേല്പ്പിക്കാതെ സുരക്ഷിത സ്ഥാനത്ത് കൊണ്ടുവിട്ടതിനാണ് ഇരുവരും പീറ്റയുടെ ബഹുമതിക്ക് അര്‍ഹരായത്.
ഇരുവരും മത്സരം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടാണ് അപകടത്തിലാകുമായിരുന്ന പക്ഷിയെ കളത്തില്‍നിന്ന് എടുത്തുമാറ്റിയത്. ആദ്യം പക്ഷിയെ പുറത്തുകൊണ്ടുവച്ചെങ്കിലും അത് കളത്തിലേക്കു തിരിച്ചുവന്നു. വീണ്ടും ഇരുവരുമെത്തി പക്ഷിയെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. ഈ പ്രവൃത്തിയാണ് പീറ്റയുടെ അംഗീകാരത്തിന് അര്‍ഹരാക്കിയത്.
പിക്വെയ്ക്കും ഇസ്കോയ്ക്കുമുള്ള പ്രത്യേക അവാര്‍ഡ് റഷ്യയിലേക്ക് അയച്ചുകൊടുക്കുമെന്നും സംഘടന അറിയിച്ചു.
ഒരു ജീവനേക്കാള്‍ വലുതല്ല ഒരു കളിയെന്നും ഇവരുടെ പ്രവൃത്തി ജീവികളെ രക്ഷിക്കുന്നതിന് മറ്റുള്ളവരെയും പ്രേരിപ്പിക്കുമെന്നും പീറ്റയുടെ ഡയറക്ടര്‍ എലിസ അലന് പറഞ്ഞു.