റോസ്റ്റോവ്: ഗ്രൂപ്പ് എഫിൽ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ 2-1ന് തോൽപ്പിച്ച് മെക്സിക്കോ പ്രീക്വാർട്ടറിൽ. മെക്സിക്കോയുടെ തുടർച്ചയായ രണ്ടാം ജയമാണ്. 2002 ലോകകപ്പിനുശേഷം ആദ്യമായാണ് ലോകകപ്പിൽ മെക്സിക്കോ തുടർച്ചയായി ജയിക്കുന്നത്. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ കാർലോസ് വെല്ലയും രണ്ടാം പകുതിയിൽ ഹാവിയർ ഹെർണാണ്ടസും ഗോൾ നേടി. ഹെർണാണ്ടസിന്റെ 50-ാമത് അന്താരാഷ്ട്ര ഗോളായിരുന്നു.
ഇതോടെ കഴിഞ്ഞ ഏഴു ലോകകപ്പ് മത്സരത്തിലും ദക്ഷിണ കൊറിയയ്ക്ക് ജയിക്കാനായിട്ടില്ല. മെക്സിക്കോയാണെങ്കിൽ 18 ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ തോറ്റിട്ടുള്ളൂ. ഒന്‍പത് ജയവും ഏഴു സമനിലയും നേടാനായി. ലോകകപ്പിൽ ഏഷ്യൻ ടീമുകൾക്കെതിരേ കളിച്ച ആകെ മൂന്നു മത്സരങ്ങളിലും മെക്സിക്കോ ജയിച്ചിട്ടുണ്ട്.
ഗോൾ വഴി
ഗോൾ 1. കാർലോസ് വെല്ല (മെക്സിക്കോ), 26-ാം മിനിറ്റ്. പെനാൽറ്റി ബോക്സിൽവച്ച് ജാംഗ് ഹ്യൂൻ സൂവിന്റെ കൈയിൽ പന്ത് തട്ടിയതിന് പെനാൽറ്റി. വെല്ലയുടെ ഇടംകാൽ അടി വലയുടെ വലതു മൂലയിൽ.
ഗോൾ 2. ഹാവിയർ ഹെർണാണ്ടസ് (മെക്സിക്കോ), 66-ാം മിനിറ്റ്. യിർവിംഗ് ലൊസാനോയുടെ വേഗത്തിലുള്ള മുന്നേറ്റം ഹെർണാണ്ടസിന്. ഹെർണാണ്ടസിന്റെ വലംകാൽ അടി വലയുടെ ഇടതു മൂലയിൽ.
ഗോൾ 3. സണ്‍ ഹ്യൂം മിൻ (ദ. കൊറിയ), 90+3 മിനിറ്റ്. ലീ ജേ സംഗിന്റെ പാസിൽ ബോക്സിനു പുറത്തുനിന്ന് സണ്‍ ഹ്യൂം മിൻ പായിച്ച ഷോട്ട് വലയുടെ ഇടതു മേൽത്തട്ടിൽ ഭദ്രം.