+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​​ൻ​​സേ​​ഷ​​നാ​​യി ഐ​​സ്‌​ല​​ൻ​​ഡ് താ​​രം

മോ​​സ്കോ: ലോ​​ക​​ക​​പ്പി​​ലെ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച​​തോ​​ടെ ലോ​​ക​​മ​​റി​​ഞ്ഞ​​ത് ഐ​​സ്‌ല​​ൻ​​ഡ് ഫു​​ട്ബോ​​ൾ ടീ​​മി​​നെ മാ​​ത്ര​​മ​
സെ​​ൻ​​സേ​​ഷ​​നാ​​യി  ഐ​​സ്‌​ല​​ൻ​​ഡ് താ​​രം
മോ​​സ്കോ: ലോ​​ക​​ക​​പ്പി​​ലെ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച​​തോ​​ടെ ലോ​​ക​​മ​​റി​​ഞ്ഞ​​ത് ഐ​​സ്‌ല​​ൻ​​ഡ് ഫു​​ട്ബോ​​ൾ ടീ​​മി​​നെ മാ​​ത്ര​​മ​​ല്ല, അ​​തി​​ലെ ചി​​ല താ​​ര​​ങ്ങ​​ളെ കൂ​​ടി​​യാ​​ണ്. അ​​വ​​രു​​ടെ റൂ​​റി​​ക് ജി​​സാ​​ൽ​​സ​​ണ്‍ എ​​ന്ന ക​​ളി​​ക്കാ​​ര​​ൻ ഇ​​പ്പോ​​ൾ ഇ​​ൻ​​സ്റ്റ​ാഗ്രാ​​മി​​ലെ ഹോ​​ട്ട് ഫേ​​വ​​റി​​റ്റാ​​ണ്. സൂ​​പ്പ​​ർ ന​​ട​ന്മാ​​രാ​​യ ക്രി​​സ് ഹെം​​സ്വ​​ർ​​ത്തി​​നെ​​യും ബ്രാ​​ഡ് പി​​റ്റി​​നെ​​യും ചേ​​ർ​​ത്തു വ​​ച്ചാ​​ൽ എ​​ങ്ങ​​നെ​​യി​​രി​​ക്കു​​മെ​​ന്നു ചോ​​ദി​​ച്ചാ​​ൽ റൂ​​റി​​ക് ജി​​സാ​​ൽ​​സ​​ണെ​​പ്പോ​​ലെ എ​​ന്നാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ഉ​​ത്ത​​രം.

ആ​​ദ്യ​​ത്തെ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്പോ​​ൾ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ മു​​പ്പ​​തി​​നാ​​യി​​രം ഫോ​​ളോ​​വേ​​ഴ്സ് മാ​​ത്ര​​മാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴ​​ത് ഏ​​ഴ​​ര ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി. ഐ​​സ്‌​ല​​ൻ​​ഡി​​ലെ ആ​​കെ ജ​​ന​​സം​​ഖ്യ മൂ​​ന്നേ​​കാ​​ൽ ല​​ക്ഷം മാ​​ത്ര​​മാ​​ണ്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ