മോസ്കോ: ക്ലിഫിൻ ഫ്രാൻസിസ് എന്ന ആലപ്പുഴ സ്വദേശി അർജന്റീനയുടെയും ലയണൽ മെസിയുടെയും കടുത്ത ആരാധകനാണ്. അതുകൊണ്ടാണ് വീട്ടുകാരും നാട്ടുകാരും എതിർത്തിട്ടും സൈക്കിളിൽ റഷ്യയിലെത്താൻ ക്ലിഫിൻ തീരുമാനിച്ചത്. കാതങ്ങൾ താണ്ടിയുള്ള ക്ലിഫിന്റെ സൈക്കിൾ 26ന് മോസ്കോയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വീട്ടുകാരും കൂട്ടുകാരും എല്ലാം എതിർത്തെങ്കിലും ഫെബ്രുവരി 23ന് ക്ലിഫിൻ യാത്ര തിരിച്ചു. ദുബായ് വരെ വിമാനത്തിലായിരുന്നു യാത്ര. അവിടെ നിന്ന് ഫെറിയിൽ ഇറാനിലേക്ക്. തുടർന്ന് അവിടെനിന്ന് റഷ്യയിലേക്ക് 4,200 കിലോമീറ്റർ സൈക്കിളിലും.
സൈക്ലിങ്ങും ഫുട്ബോളും തനിക്ക് ഒരുപോലെ ഇഷ്ടമാണെന്നും അതിനാലാണ് ഈ യാത്ര സാധ്യമായതെന്നും ക്ലിഫിൻ പറയുന്നു. പാക്കിസ്ഥാനിലൂടെ യാത്ര ചെയ്യാനായിരുന്നു ആദ്യത്തെ ആലോചനയെങ്കിലും അതു പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
സ്വന്തം സൈക്കിൾ ദുബായിൽ എത്തിക്കാൻ സാധിക്കാത്തതിനാൽ അവിടെയെത്തി പുതിയത് വാങ്ങി. ദീർഘയാത്രയ്ക്കു പറ്റിയ സൈക്കിൾ വാങ്ങാൻ പണം തികയാത്തതിനാൽ സാധാരണ സൈക്കിളാണ് വാങ്ങിയതും.
ഇറാനിലാണ് ഇതിനിടെ ഏറ്റവും കൂടുതൽ ദിവസം താമസിച്ചത്. അവിടത്തെ ആളുകൾ തനിക്ക് താമസ സൗകര്യവും ഭക്ഷണവും സൗജന്യമായി തന്നു എന്ന് ക്ലിഫിൻ പറഞ്ഞു. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യമെന്നാണ് ഇറാനെ അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യയിൽ പോയി ഇറേനിയൻ ടീമിനെ പ്രോത്സാഹിപ്പിക്കുമെന്ന ഉറപ്പു നൽകിയാണ് ക്ലിഫിൻ യാത്ര തുടർന്നത്.