+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൂറിൽ ഗോളടിച്ച്

സുവാരസ് റോ​സ്‌​റ്റോ​വ്: ലോ​ക​ക​പ്പി​ല്‍ ര​ണ്ടാം ജ​യ​ത്തോ​ടെ ഉ​റു​ഗ്വെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ഉ​റു​ഗ്വെ സൗ​ദി അ​റേ​ബ്യ​യെ തോ​ല്‍പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ല്‍ ലു
നൂറിൽ ഗോളടിച്ച്
സുവാരസ് റോ​സ്‌​റ്റോ​വ്: ലോ​ക​ക​പ്പി​ല്‍ ര​ണ്ടാം ജ​യ​ത്തോ​ടെ ഉ​റു​ഗ്വെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ഉ​റു​ഗ്വെ സൗ​ദി അ​റേ​ബ്യ​യെ തോ​ല്‍പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ല്‍ ലു​യി​സ് സു​വാ​ര​സ് നേ​ടി​യ ഗോ​ളി​ലാ​ണ് ഉ​റു​ഗ്വെ​യു​ടെ ജ​യം. സുവാരസിന്‍റെ 100-ാം മത്സരമായിരുന്നു ഇത്.

ഗ്രൂ​പ്പ് എ​യി​ല്‍നി​ന്ന് റ​ഷ്യ​യും ഉ​റു​ഗ്വെ​യും പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചു. ഈ​ജി​പ്തും സൗ​ദി​യും പു​റ​ത്താ​കു​ക​യും ചെ​യ്തു. 25നു നടക്കുന്ന റ​ഷ്യ-​ഉ​റു​ഗ്വെ മ​ത്സ​ര​ത്തി​ന്‍റെ ഫലം ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ നി​ര്‍ണ​യി​ക്കും.

ഗോൾ വഴി

ഗോ​ള്‍ 1: സു​വാ​ര​സ്( ഉ​റു​ഗ്വെ)

23-ാം മി​നി​റ്റ്. കാ​ര്‍ലോ​സ് സാ​ഞ്ച​സ് എ​ടു​ത്ത കോ​ര്‍ണ​ര്‍ കി​ക്ക് ത​ട്ടി​യ​ക​റ്റാ​ന്‍ സൗ​ദി ഗോ​ള്‍കീ​പ്പ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ഒ​വൈ​സ് ശ്ര​മി​ച്ചു. എ​ന്നാ​ല്‍, പ​ന്ത് നേ​രേ സു​വാ​ര​സി​ന്‍റെ കാ​ലു​ക​ളി​ല്‍. പി​ഴ​വൊ​ന്നും വ​രു​ത്താ​തെ സു​വാ​ര​സ് പ​ന്ത് വ​ല​യി​ലാ​ക്കി.

കളിയിലെ കണക്ക്

ഉ​റു​ഗ്വെ സൗ​ദി അ​റേ​ബ്യ
10 ഫൗ​ള്‍സ് 13
1 ഓ​ഫ്‌​സൈ​ഡ് 2
3 കോ​ര്‍ണ​ര്‍ 4
47% പ​ന്ത​ട​ക്കം 53%