മോസ്കോ: കൊതുകിന്റെയും മറ്റ് ചെറു കീടങ്ങളുടെയും പേടിയിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരങ്ങൾ. ലോകകപ്പിലെ സൂപ്പർതാരങ്ങൾക്ക് കൊതുകിന്റെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ റഷ്യൻ ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിന്റെ സമീപമുള്ള ചതുപ്പിൽ ഹെലികോപ്ടർ ഉപയോഗിച്ച് സ്പ്രേ ചെയ്യുകയാണ്. ടുണീഷ്യക്കെതിരേയുള്ള മത്സരത്തിനു മുന്പ് നടന്ന വാംഅപ്പിൽ ഇംഗ്ലണ്ട് കളിക്കാർ കൊതുകിനെയും മറ്റ് കീടങ്ങളെയും ഓടിക്കാനായി സ്പ്രേ കൈകളിലും മുഖത്തും പ്രയോഗിച്ചിരുന്നു.