+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​പെ​യി​ൻ, പോ​ര്‍ച്ചു​ഗൽ കളത്തിൽ

മോ​സ്‌​കോ: ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സ്‌​പെ​യി​നും പോ​ര്‍ച്ചു​ഗ​ലും ഇ​ന്നി​റ​ങ്ങും. സ്‌​പെ​യി​ന്‍ ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​റാ​നെ​യും പോ​ര്‍ച്ചു​ഗ​ല്‍ മൊ​റോ​ക്ക​യെ​യും
സ്‌​പെ​യി​ൻ, പോ​ര്‍ച്ചു​ഗൽ കളത്തിൽ
മോ​സ്‌​കോ: ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സ്‌​പെ​യി​നും പോ​ര്‍ച്ചു​ഗ​ലും ഇ​ന്നി​റ​ങ്ങും. സ്‌​പെ​യി​ന്‍ ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​റാ​നെ​യും പോ​ര്‍ച്ചു​ഗ​ല്‍ മൊ​റോ​ക്ക​യെ​യും നേ​രി​ടും. ആ​ദ്യ മ​ത്സ​ര​ത്തി​ലെ ആ​വേ​ശ​ക​ര​മാ​യ സ​മ​നി​ല​യ്ക്കുശേഷ​മാണ് സ്‌​പെ​യി​നും പോ​ര്‍ച്ചു​ഗ​ലും ജ​യം തേ​ടി ഇ​റ​ങ്ങു​ന്നത്. സ്‌​പെ​യി​ന്‍-​പോ​ര്‍ച്ചു​ഗ​ല്‍ മ​ത്സ​രം 3-3ന് ​സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ ഫോ​മി​ലാ​ണ് പോ​ര്‍ച്ചു​ഗ​ലി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍. ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ര​ണ്ടു ജ​യം മാ​ത്ര​മാ​ണ് മൊ​റോ​ക്കോ​യ്ക്ക് അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​ത്. ഇ​തി​ലെ ആ​ദ്യ ജ​യം 1986 മെ​ക്‌​സി​ക്കോ ലോ​ക​ക​പ്പി​ല്‍ പോ​ര്‍ച്ചു​ഗ​ലി​നെ​തി​രേ​യാ​യി​രു​ന്നു. സ്‌​പെ​യി​നെ​തി​രേ ഹാ​ട്രി​ക് നേ​ടി​യ പോ​ര്‍ച്ചു​ഗ​ല്‍ നാ​യ​ക​ന്‍ ഫോ​മി​ലാ​ണ്.

സ്‌​പെ​യി​ന്‍റെ സ്ട്രൈക്കർ ഡി​യേ​ഗോ കോ​സ്റ്റയും ഫോ​മി​ലാ​ണ്. ര​ണ്ടു ഗോ​ള്‍ കോ​സ്റ്റ പോ​ര്‍ച്ചു​ഗ​ലി​നെ​തി​രേ നേ​ടി​യി​രു​ന്നു. ഇ​റാ​നും മൊ​റോ​ക്കോ​യും ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​യം ഏ​ഷ്യ​ന്‍ ടീ​മി​നാ​യി​രു​ന്നു. ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ഇ​റാ​നാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഇ​റാ​നു​ണ്ട്.

മറ്റൊരു മത്സരം ഗ്രൂപ്പ് എയിലുള്ള ഉറുഗ്വെയും സൗദി അറേബ്യയും തമ്മിലാണ്. ഉറുഗ്വെ ആദ്യ മത്സര ത്തിൽ ജയം നേടിയിരുന്നു. എന്നാൽ, സൗദി ഉദ്ഘാടന മത്സരത്തിൽ റഷ്യയോട് പരാജയപ്പെട്ടു.