മോസ്കോ: ഇംഗ്ലണ്ട് അടുത്തയിടെ കണ്ട ഹാരി രാജകുമാരന്റെ രാജകീയ വിവാഹത്തെക്കാൾകൂടുതൽ പേരാണ് ഇംഗ്ലണ്ട്-ടുണീഷ്യ മത്സരം കണ്ടത്. ബിബിസി റേഡിയോയിൽ മത്സരം കേട്ടത് 21 മില്യണിലേറെ പേരായിരുന്നു. കഴിഞ്ഞ മാസം നടന്ന ഹാരിയുടെയും മെഗൻ മാർക്കളിന്റെയും വിവാഹം കണ്ടത് 18 മില്യണിൽ താഴെ ആളുകളായിരുന്നു. എന്നാൽ, ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ആദ്യ മത്സരം 18.3 മില്യണ്‍ ആളുകൾ ടെലിവിഷനിലും മൂന്നു മില്യൺ ആളുകൾ ഐപ്ലെയറിലും കണ്ടു. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരത്തിൽ ഒന്നാമതാണ് ഇംഗ്ലണ്ട് - ടുണീഷ്യ പോരാട്ടം.