ഈ ലോകകപ്പിൽ പെനാൽറ്റി നഷ്ടമാക്കിയതിൽ പഴികേൾക്കേണ്ടിവന്നവരാണ് ലയണൽ മെസിയും പെറുവിന്റെ ക്രിസ്റ്റ്യൻ ചൗവയും. ഇതിനുശേഷം നടന്ന മത്സരങ്ങളിൽ പെനാൽറ്റികൾ ഗോളാകുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരേ ടുണീഷ്യയുടെ ഫെർജാനി സാസി 35-ാം മിനിറ്റിൽ പെനാൽറ്റിയെടുക്കാനെത്തിയപ്പോൾ ആശങ്കയുണ്ടായിരുന്നു. മത്സരത്തിൽ ടുണീഷ്യക്ക് ഇംഗ്ലണ്ടിനൊപ്പമെത്താനുള്ള അവസരമായിരുന്നു അത്. സാസിയുടെ സ്പോട് കിക്കിലേക്ക് ജോർദാൻ പിക്ഫോർഡ് കൃത്യമായി കണക്കു കൂടി ഡൈവ് ചെയ്തെങ്കിലും പന്ത് വലയിൽ ഭദ്രമായിരുന്നു. ഈ ലോകകപ്പിൽ ആഫ്രിക്കൻ ടീം നേടുന്ന ആദ്യഗോളായി അത്.
റഷ്യയിൽ ആഫ്രിക്കയുടെ ആദ്യ ഗോൾ നേടിയ സാസി ആരാണെന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. ഇരുപത്തിയാറുകാരാനായ മധ്യനിരതാരം 2010 മുതൽ 2015 വരെ ടുണീഷ്യയിലെ സിഎസ് സഫാക്സിയന്റെ താരമായിരുന്നു.
2013ൽ ഈ ക്ലബ് ടുണീഷ്യൻ ലീഗ് ചാന്പ്യന്മാരാകുന്പോൾ ആ ടീമിൽ സാസിയുമുണ്ടായിരുന്നു. ഫുട്ബോളിൽ ഉയരങ്ങൾ തേടിയ യുവതാരം ഫ്രാൻസിലെ ലീഗ് വണ്‍ ക്ലബ് എഫ്സി മെറ്റിസിനൊപ്പം ചേർന്നു. ഒരു വർഷം മാത്രമാണ് ഫ്രാൻസിലുണ്ടായിരുന്നത്. അതിനുശേഷം ടുണീഷ്യയിൽ തിരിച്ചെത്തി. 2016ൽ ഇഎസ് ടുണീസിൽ ചേർന്നു. ടുണീസിനൊപ്പമുള്ള കാലം യുവതാരത്തിന്റെ സുവർണകാലമായിരുന്നു. ടുണീസിന്റെ മൂന്നു കിരീടങ്ങളിൽ പങ്കാളിയായി. ഈ വർഷങ്ങളിൽ ടുണീസ് 2016ലെ ടുണീഷ്യൻ കപ്പും 2017, 2018ലെ ടുണീഷ്യൻ ലീഗും സ്വന്തമാക്കി. ഈ വർഷത്തിന്റെ തുടക്കത്തിൽ സാസി സൗദി അറേബ്യൻ ക്ലബ് അൽ നാസറിൽ ചേർന്നു.