മോസ്കോ: ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. 12 വർഷം പഴക്കമുള്ള റഷ്യയുടെ വക എയർ ബസ് 319/ 100 ടൈപ്പ് വിമാനം റോസ്റ്റോവ് വിമാനത്താവളത്തിൽ ഇറാൻ ടീമിനെയും കൊണ്ട് ഇറങ്ങിയപ്പോഴാണ് സംഭവം. പക്ഷിയിടിച്ചതിന്റെ പിന്നാലെ ഇടത്തെ ചിറകിലെ എൻജിൻ തീപിടിക്കുകയായിരുന്നു എന്ന് റഷ്യൻ എയർലൈൻസ് വക്താവ് അറിയിച്ചു. ടീം അംഗങ്ങൾക്ക് പരിക്കേറ്റിട്ടില്ല. ഇന്ന് ഇറാൻ ഉറുഗ്വെയെ നേരിടും.
ജോസ് കുന്പിളുവേലിൽ
ജോസ് കുന്പിളുവേലിൽ