മോസ്കോ: 12 വർഷത്തിനുശേഷം ലോകകപ്പിലെത്തിയ സ്വീഡന് ആദ്യ ജയം നൽകിയത് ആന്ദ്രെസ് ഗ്രാൻക്വസ്റ്റിന്റെ സ്പോട് കിക്കിൽനിന്നുള്ള ഗോളായിരുന്നു. ഗ്രാൻക്വസ്റ്റിന് 33 വയസ്. അരങ്ങേറ്റ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള രണ്ടാമത്തെ കളിക്കാരനായി താരം . അർജന്റീനയുടെ മാർട്ടിൻ പലെർമോ 36-ാം വയസിൽ നേടിയതാണ് റിക്കാർഡ്.