സോച്ചി: ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ സ്വീഡന് ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. 12 വര്‍ഷത്തിനുശേഷം ലോകകപ്പിനു യോഗ്യത നേടിയ സ്വീഡന്റെ ആദ്യ ജയമാണിത്. 1958നുശേഷം ആദ്യമായാണ് സ്വീഡന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജയിക്കുന്നത്. ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റിന്റെ പെനാല്‍റ്റിയിലാണ് സ്വീഡന് ജയിച്ചത്. വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) സേവനത്തിലുടെ പെനാല്‍റ്റി നിര്‍ണയിച്ചത്.
63-ാം മിനിറ്റില്‍ കൊറിയയുടെ കിം മിന്-വൂ സ്വീഡന്റെ വിക്ടര്‍ ക്ലാസനെ ഫൗള്‍ ചെയ്തു. ഫൗള്‍ നടന്നത് ബോക്സിനുള്ളില്‍ വച്ചാണോ ഫൗള്‍ നടന്നതെന്നറിയാന്‍ റഫറി വിഎആറിന്റെ സേവനം തേടി. പരിശോധനയില്‍ ഫൗള്‍ നടന്നത് ബോക്സിനുള്ളിലാണെന്നു ബോധ്യപ്പെടുകയും റഫറി പെനാല്‍റ്റി സ്പോട്ടിലേക്കു ചൂണ്ടുകയുമായിരുന്നു. ജയത്തോടെ സ്വീഡന് ഗ്രൂപ്പ് എഫില്‍ മെക്സിക്കോയ്ക്കൊപ്പം മൂന്നു പോയിന്റ് നേടി.
മത്സരത്തില്‍ സ്വീഡനായിരുന്നു ആധിപത്യം. മികച്ച നിരവധി അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സ്വീഡനായി. ആദ്യ പകുതിയില്‍തന്നെ മാര്‍കസ് ബര്‍ഗ് ക്ലോസ് റേഞ്ചില്‍നിന്നും വലകുലുക്കിയെന്നു തോന്നിയതാണ്. എന്നാല്‍ കൊറിയന്‍ ഗോളി ചോ ഹ്യൂന് വൂ പന്ത് തട്ടിയകറ്റി. ഫ്രീകിക്കില്‍നിന്നു ഒല ടോയിവോനെനു ലഭിച്ച ഹെഡര്‍ മികച്ചൊരു രക്ഷപ്പെടുത്തിലുടെ ഗോള്‍കീപ്പര്‍ ചോ കൈക്കുള്ളിലാക്കി.
ഗോൾ വഴി
ഗോള്‍ 1: ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ്- 65-ാം മിനിറ്റില്‍(സ്വീഡൻ) ഗ്രാന്‍ക്വിസ്റ്റ് പെനാല്‍റ്റി വലയിലാക്കി സ്വീഡനു ഗോള്‍ നല്കി. 63-ാം മിനിറ്റില്‍ കൊറിയയുടെ കിം മിന്-വൂ സ്വീഡന്റെ വിക്ടര്‍ ക്ലാസനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി.
കളിയിലെ കണക്ക്
സ്വീഡന് ദക്ഷിണ കൊറിയ
20 ഫൗള്‍സ് 19
1 മഞ്ഞക്കാര്‍ഡ് 2
1 ഓഫ് സൈഡ് 0
6 കോര്‍ണര്‍ 5
0 സേവ്സ് 3
52% പന്തടക്കം 48%
5 ഗോള്‍ ഷോട്ട് 0