മോസ്കോ: റഷ്യയിൽ ലോകകപ്പ് കാണാനെത്തിയ ആൾക്കൂട്ടത്തിനിടയിലേക്ക് ടാക്സി കാർ ഇടിച്ചു കയറ്റി. എട്ടു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ അധികവും മെക്സിക്കോയിൽനിന്നെത്തിയവരാണ്. കാർ ഓടിച്ചിരുന്ന കിർഗിസ്ഥാൻ കുടിയേറ്റക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫുട്പാത്തിലേക്ക് കാർ അതിവേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിനു ഭീകരവാദികളുമായി ബന്ധമുണ്ടോ എന്നു സ്ഥിരീകരിച്ചിട്ടില്ല. റെഡ് സ്ക്വയറിന് 200 മീറ്റർ അകലെ ഇലിങ്ക സ്ട്രീറ്റിലായിരുന്നു സംഭവം.