മികച്ച ഫുട്ബോൾ താരമാരാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസിയോ. ഈ തർക്കം തുടങ്ങിയിട്ട് ഏകദേശം ഒരു പതിറ്റാണ്ടോളമായി. ആർക്കും കൃത്യമായ ഉത്തരം നൽകാനായിട്ടില്ല. മികച്ച കളിക്കാർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം രണ്ടുപേരും അഞ്ചു തവണ വീതം നേടുകയും ചെയ്തിട്ടുണ്ട്. ആരാധകർക്കിടയിലും ഫുട്ബോൾ ലോകത്തും ഈ തർക്കം വീണ്ടും സജീവമായി. ലോകകപ്പിൽ പോർച്ചുഗലിന്റെയും അർജന്റീനയുടെയും ആദ്യ മത്സരത്തിനുശേഷമാണ് സമൂഹമാധ്യമങ്ങളിലടക്കം ഈ പോര് അരങ്ങേറിയത്.
കാരണം, ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിനെതിരേ ഹാട്രിക് നേടിക്കൊണ്ട് റൊണാൾഡോ മിന്നിയപ്പോൾ ഐസ്ലൻഡിനെതിരായ മത്സരത്തിൽ മെസി മങ്ങിയതുതന്നെ.
കാരണം, ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിനെതിരേ ഹാട്രിക് നേടിക്കൊണ്ട് റൊണാൾഡോ മിന്നിയപ്പോൾ ഐസ്ലൻഡിനെതിരായ മത്സരത്തിൽ മെസി മങ്ങിയതുതന്നെ.