മോസ്കോ: ഐസ്ലൻഡിനെതിരായ മത്സരത്തിൽ ലഭിച്ച പെനാൽറ്റി വലയിലാക്കാനാവാതെ പോയത് ഇപ്പോഴും വേദനിപ്പിക്കുന്നതായി ലയണൽ മെസി. മെസിയുടെ കിക്ക് ഐസ്ലൻഡ് ഗോളി ഹാനെസ് ഹാൾഡോർസണ് കൃത്യമായി ചാടി രക്ഷപ്പെടുത്തി. മത്സരം 1-1ന് സമനിലയിൽ നിൽക്കുന്പോഴാണ് മെസി കിക്ക് പാഴായത്.
മികച്ചൊരു അവസരമായിരുന്നു അത്. ഒരു പക്ഷേ, കളിഫലം മാറ്റിമറിഞ്ഞേനെ- മെസി പറഞ്ഞു. ശരിക്കു പറഞ്ഞാൽ ആ പെനാൽറ്റി നഷ്ടമാക്കിയത് ഇപ്പോഴും വിഷമിപ്പിക്കുന്നു. ഐസ്ലൻഡ് താരങ്ങൾ കളിക്കാൻ അനുവദിക്കാതെ വട്ടമിട്ടുപിടിക്കുകയായിരുന്നു. തങ്ങൾക്ക് അർഹിച്ച മൂന്നു പോയിന്റ് നേടാനാവാതെ പോയത് സങ്കടപ്പെടുത്തുന്നതാണെന്നും ആദ്യ മത്സരം ജയിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോൽവിയുടെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും മെസി പറഞ്ഞു.