ജനീവ: വാഹനങ്ങങ്ങളുടെ നീട്ടിയുള്ള ഹോണടി അരോചകംതന്നെ. എന്നാൽ, ലോകകപ്പ് ആവേശം തലയ്ക്കു പിടിച്ചാൽ ഹോൺ മണിക്കൂറുകളോളം മുഴക്കാനും അനുമതി നല്‍കും, അതും പോലീസ്തന്നെ... സംഭവം അങ്ങ് സ്വിറ്റ്സർലൻഡിലാണ്. ലോകകപ്പിൽ സ്വന്തം ടീം ജയിച്ചാലോ തോറ്റാലോ ഉണ്ടാകുന്ന സന്തോഷവും സങ്കടവും പ്രകടിപ്പിക്കാൻ ഒരു മണിക്കൂർ വരെ വാഹനങ്ങളുടെ ഹോണ്‍ മുഴക്കുന്നത് അനുവദിക്കുമെന്ന് സ്വിറ്റ്സർലൻഡിലെ വോദ് കാന്റൻ പോലീസ് അറിയിച്ചിരിക്കുന്നു.
മത്സരങ്ങൾക്കുശേഷം കാറുകൾ റാലി നടത്തുന്നത് ഇവിടെ പതിവാണ്. ഇവയെല്ലാം ഒരേ താളത്തിൽ ഹോണടിക്കുന്ന പാരന്പര്യവുമുള്ളതാണ്. ഇതു കണക്കിലെടുത്താണ് ഹോണടി നിയന്ത്രണത്തിൽ ഇളവു നൽകുന്നത്. എന്നാൽ, ഗതാഗതക്കുരുക്കോ ക്രമസമാധാന പ്രശ്നമോ വരാനിടയുള്ള തരത്തിൽ പ്രകടനങ്ങൾ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ജോസ് കുമ്പിളുവേലില്‍