ബംഗളൂരു: അഫ്ഗാനിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗിസും 262 റണ്‍സിന്റെയും കൂറ്റന്‍ ജയം. സ്കോര്‍: ഇന്ത്യ 474. അഫ്ഗാനിസ്ഥാന് 109, 103.
മുരളി വിജയ് (105 റണ്‍സ്), ശിഖര്‍ ധവാന് (107 റണ്‍സ്), ലോകേഷ് രാഹുല്‍ (54 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യ (71 റണ്‍സ്) എന്നിവരുടെ മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 474 റണ്‍സ് എടുത്തത്. അഫ്ഗാനായി റഷീദ് ഖാന്, വഫാദര്‍ എന്നിവര്‍ രണ്ട് വീതവും യാമിന് അഹ്മദ്സായ് മൂന്നും വിക്കറ്റ് വീഴ്ത്തി.
അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സില്‍ 24 റണ്‍സ് എടുത്ത മുഹമ്മദ് നബിയാണ് ടോപ് സ്കോററായത്. ഇന്ത്യക്കുവേണ്ടി ആര്. അശ്വിന് 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിലും സന്ദര്‍ശകര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. രണ്ടാം ഇന്നിംഗ്സില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റ് നേടി.
കിരീടം സ്വീകരിച്ചശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ അഫ്ഗാന് താരങ്ങളെയും ക്ഷണിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. മാന്യന്മാരുടെ കളിയെന്ന് ക്രിക്കറ്റിനെ വിശേഷിപ്പിക്കാന്‍ കാരണം ഇതാണെന്ന വിശേഷണമായിരുന്നു കമന്റേറ്റര്‍മാര്‍പോലും രഹാനെയുടെ നടപടിയെ വിശേഷിപ്പിച്ചത്.