പൂന: ഇന്ത്യന്‍ ചെസ് താരം സൗമ്യ സ്വാമിനാഥന് ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി. ജൂലൈ 26 മുതല്‍ ഇറാനില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റില്‍ നിന്നാണ് സൗമ്യ പിന്മാറിയത്. മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ശിരോവസ്ത്രം ധരിക്കണമെന്ന ഇറാനിലെ മതനിയമം പാലിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സൗമ്യയുടെ പിന്മാറ്റം. ഫേസ് ബുക്കിലൂടെയാണ് സൗമ്യം പിൻമാറിയ വിവരം അറിയിച്ചത്.
ഇറാൻ സർക്കാരിന്റെ നിലപാടിനെ വളരെ ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് സൗമ്യയുടെ പിൻമാറ്റം. ലോക ജൂനിയര്‍ ഗേള്‍സ് ചാമ്പ്യനാണ് സൗമ്യ. വ്യക്തിപരമായ തന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ് ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമെന്നാണ് സൗമ്യ പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യം , ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, മതവിശ്വാസത്തിലുള്ള സ്വാതന്ത്ര്യം തുടങ്ങി ഒരു പൗരന്റെ അവകാശങ്ങളെ ഇറാന് ലംഘിക്കുകയാണെന്നും സൗമ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇറാനില്‍ പോകാതിരിക്കുകയെന്നതാണ് തന്റെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള വഴിയെന്നും സൗമ്യ പറയുന്നു.
ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ചെസ് ഫെഡറേഷനോട് സൗമ്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ല. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാല് വരെ ഹംദാനിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് . ഇന്ത്യന്‍ വനിതാ ഗ്രാന്റ് മാസ്റ്ററും മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനുമാണ് സൗമ്യ സ്വാമിനാഥന്. ഇറാന്റെ നിര്‍ബന്ധിത ശിരോവസ്ത്രനിയമത്തിനെതിരേ പ്രതിഷേധിച്ച് 2016ല്‍ ഇന്ത്യന്‍ ഷൂട്ടറായ ഹീന സിദ്ധു ഇറാനില്‍ നടന്ന ഏഷ്യന്‍ എയര്‍ ഗണ്‍ മീറ്റില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ ചെസ് താരം നാസി പെയ്കിഡ്സും ഇക്കാരണത്താൽ ടൂർണമെന്റിൽ നിന്നു പിൻമാറിയിരുന്നു.