തിരുവനന്തപുരം: രാവിലെ ചെറുവെയിലോടെ ചന്ദ്രശേഖരൻനായർ സ്റ്റേഡിയം "യുവ' കേരളത്തെ വരവേറ്റുവെങ്കിൽ വൈകുന്നേരം പെരുമഴ മത്സരത്തിന് അതിഥിയായി. എങ്കിലും താരങ്ങളുടെ പോരാട്ടവീര്യം ഒട്ടും ചോർന്നില്ല. സംസ്ഥാന അത്ലറ്റിക് മീറ്റിൽ മിന്നും പ്രകടനത്തിന് തലസ്ഥാനം വേദിയായി.
സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഡോ. ടോണി ഡാനിയേൽ മെമ്മോറിയൽ സീനിയർ അത്ലറ്റിക് മീറ്റിൽ ആദ്യദിനം കോട്ടയവും ഒളിന്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ യൂത്ത് ചാന്പ്യൻഷിപ്പിൽ പാലക്കാടും മുന്നിൽ.
സീനിയർ വിഭാഗത്തിൽ അഞ്ചു സ്വർണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 83 പോയിന്റുമായാണ് കോട്ടയം ഒന്നാം സ്ഥാനത്താണ്. നാലു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 73.5 പോയിന്റുമായി എറണാകുളം രണ്ടാമതും, ആറു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 72 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമെത്തി.
സീനിയർ വിഭാഗത്തിൽ ഇന്നലെ നാലു റിക്കാർഡുകൾ പിറന്നു. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ കോട്ടയത്തിന്റെ ഏയ്ഞ്ചൽ ജയിംസ് (11 മിനിറ്റ് 12.40 സെക്കൻഡ്) , ഷോട്ട്പുട്ടിൽ തിരുവനന്തപുരത്തിന്റെ മേഘാ മറിയം മാത്യു (12.72 മീറ്റർ) എന്നിവർ പുതിയ റിക്കാർഡിന് അർഹരായപ്പോൾ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ അപർണ റോയ് (14.10 സെക്കൻഡ്) നിലവിലുള്ള റിക്കാർഡിന് ഒപ്പമെത്തിയ പ്രകടനം നടത്തി.
പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ തൃശൂരിന്റെ മെയ്മോൻ പൗലോസ് (14.32 സെക്കൻഡ്), പോൾവോൾട്ടിൽ കോഴിക്കോടിന്റെ ബിനിഷ് ജേക്കബ്(4.90 മീറ്റർ) എന്നിവരാണ് റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്.
യൂത്ത് വിഭാഗത്തിൽ ആറു സ്വർണവും അഞ്ചു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 108 പോയിന്റുമായാണ് പാലക്കാട് ഒന്നാമതു നിൽക്കുന്നത്. രണ്ടാമതുള്ള എറണാകുളത്തിന്റെ സന്പാദ്യം ഏഴു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 93 പോയിന്റ്. ആതിഥേയരായ തിരുവനന്തപുരം മൂന്നു സ്വർണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 74 പോയിന്റുമായാണ് മൂന്നാം സ്ഥാനത്തുള്ളത്.
യൂത്ത് വിഭാഗത്തിൽ ഏഴു റിക്കാർഡുകള്‍ പിറന്നു. പെണ്‍കുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോടിന്റെ അപർണ റോയ് (12.51 സെക്കൻഡ്), 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ പ്രിസ്കില്ല ഡാനിയേൽ (57.77 സെക്കൻഡ്), ഡിസ്കസ് ത്രോയിൽ തൃശൂരിന്റെ പി.എ. അതുല്യ (33.87 മീറ്റർ), ഹാമർ ത്രോയിൽ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (49.60 മീറ്റർ), ആണ്‍കുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരത്തിന്റെ സി. അഭിനവ് (11.03 സെക്കൻഡ്), 400 മീറ്ററിൽ എറണാകുളത്തിന്റെ അഭിഷേക് മാത്യു ( 49.53 സെക്കൻഡ്), ജാവലിൻ ത്രോയിൽ എറണാകുളത്തിന്റെ അഖിൽ ശശി (54.60 മീറ്റർ) എന്നിവരാണ് ഇന്നലെ റിക്കാർഡ് നേട്ടത്തിന് അർഹരായത്. മീറ്റ് ഇന്ന് സമാപിക്കും.
തോമസ് വർഗീസ്