പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണില്‍ നിന്നും പിന്മാറിയേക്കും. ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ അപ്രതീക്ഷിത തോല്‍വിയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ വിംബിള്‍ഡണിലെ പങ്കാളിത്തത്തെക്കുറിച്ച ആലോചിക്കാന്‍ പ്രേരിതനാക്കിയത്. ഇറ്റലിയുടെ മാര്‍കോ ചെചിനാറ്റോയോടാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്.
പ്രകടനം മെച്ചപ്പെടുത്താനും മാനസികമായി കരുത്ത് വീണ്ടെടുക്കാനുമായിട്ടാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ വേണ്ടെന്നുവയ്ക്കണോ എന്ന കാര്യത്തെക്കുറിച്ച് ആലോചന തുടങ്ങിയത്. ലോക 72-ാം റാങ്ക് ചെചിനാറ്റോ ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ ഇതിനു മുമ്പ് ഗ്രാന്സ്ലാമില് രണ്ട് തവണമാത്രമേ 70ല്‍ താഴെ റാങ്കുള്ളവരോട് തോറ്റിട്ടുള്ളൂ. 2008ല്‍ മാരറ്റ് സാഫിന് 78-ാം റാങ്കിലായിരുന്നപ്പോഴും കഴിഞ്ഞ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ 117-ാം റാങ്കിലുള്ള ഡെനിസ് ഇസ്ടോമിനോടും. ഈ തോല്‍വികള്‍ ജോക്കോവിച്ചിന്റെ കരിയറിനു ഭീഷണിയായിരുന്നില്ല.
പുല്‍മൈതാനത്ത് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഇപ്പോള്‍ ടെന്നീസിനെക്കുറിച്ചുപോലും ചിന്തിക്കുന്നില്ലെന്നും ജോക്കോവിച്ച് മത്സരശേഷം പറഞ്ഞിരുന്നു. 2016 യുഎസ് ഓപ്പണില്‍ റണ്ണറപ്പായതിനുശേഷം ജോക്കോവിച്ച് ഇതുവരെ ഒരു ഗ്രാന്സ്ലാമിലും സെമിയിലെത്തിയിട്ടില്ല. 12 ഗ്രാന്സ്ലാം നേടിയിട്ടുള്ള സെര്‍ബിയന്‍താരം 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിക്കൊണ്ടാണ് കരിയര്‍ സ്ലാം പൂര്‍ത്തിയാക്കിയത്. കരിയറില്‍ 68 കിരീടങ്ങളുള്ള സെര്‍ബിയന്‍ താരത്തിനു 2016ലെ ഫ്രഞ്ച് ഓപ്പണുശേഷം നാലു കിരീടങ്ങള്‍ മാത്രമേ നേടാനായിട്ടുള്ളൂ. 2012, 2014, 2015 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ തോറ്റശേഷമായിരുന്നു ആ കിരീട നേട്ടം. ചൊവ്വാഴ്ചത്തെ മത്സരത്തിനിടെ മുന്‍ ഒന്നാം നമ്പര്‍ താരം രണ്ടു തവണ മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചിരുന്നു.