ഈ മാസം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ പരിശീലക സംഘത്തിൽ മുൻ നായകൻ റിക്കി പോണ്ടിംഗും. പോണ്ടിംഗിന്റെ സഹകളിക്കാരനായിരുന്ന ജസ്റ്റിൻ ലാംഗറാണ് ഓസ്ട്രേലിയയുടെ മുഖ്യപരിശീലകൻ. അഞ്ച് ഏകദിനവും ഒരു ട്വന്റി-20യുമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരേ കളിക്കുക. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഡാരൻ ലേമാൻ രാജിവച്ചതോടെയാണ് ലാംഗർ പരിശീലക സ്ഥാനത്ത് എത്തിയത്.
ഓസ്ട്രേലിയയുടെ സഹപരിശീലകനായി മുന്പ് രണ്ട് പരന്പരകളിൽ പോണ്ടിംഗ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐപിഎൽ 2018 എഡിഷനിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ മുഖ്യപരിശീലകനായിരുന്നു. ഈ മാസം പത്ത് മുതൽ പോണ്ടിംഗ് ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്കുന്ന വിവരം.