ജനീവ: ലോകകപ്പ് ഫുട്ബോൾ സന്നാഹ മത്സരത്തിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം രണ്ടെണ്ണം അടിച്ച് മൊറോക്കോ ജയം നേടി. ലോകകപ്പ് യോഗ്യത നേടാത്ത സ്ലോവാക്യയെയാണ് മൊറോക്കോ 2-1നു പരാജയപ്പെടുത്തിയത്.
59-ാം മിനിറ്റിൽ ജൻ ഗ്രിഗസിലൂടെ മുന്നിൽകടന്ന സ്ലോവാക്യയെ അയൂബ് എൽ കാബി (64-ാം മിനിറ്റ്), യൂനെസ് ബെൽഹാന്ദ്ര (74-ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലൂടെ ആഫ്രിക്കൻ സംഘം കീഴടക്കുകയായിരുന്നു. ലോകകപ്പിൽ സ്പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് മൊറോക്കോ.