മിലാൻ: റഷ്യൻ ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട രണ്ട് വന്പന്മാരായ ഇറ്റലിയും ഹോളണ്ടും നേർക്കുനേർ ഇറങ്ങിയ സൗഹൃദ പോരാട്ടം സമനിലയിൽ. 69-ാം മിനിറ്റിൽ പത്തുപേരായി ചുരുങ്ങിയ ഇറ്റലിയെ നഥാൻ അകെയുടെ (88-ാം മിനിറ്റ്) ഗോളിലാണ് ഹോളണ്ട് സമനിലയിൽ പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 67-ാം മിനിറ്റിൽ സിമോണെ സസയായിരുന്നു ഇറ്റലിക്ക് ലീഡ് നല്കിയത്. ഡൊമിനികോ ക്രിസിറ്റോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് ഇറ്റലി പത്തുപേരായി ചുരുങ്ങിയത്.