കീവ് (യുക്രെയ്ൻ): ചാന്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ സൂപ്പർ താരമായ മുഹമ്മദ് സല തോളിനു പരിക്കേറ്റുപോകാൻ കാരണക്കാരനായ റയൽ മാഡ്രിഡിന്റെ സെർജ്യോ റാമോസിനെതിരേ ലിവർപൂളിന്റെയും ഈജിപ്തിന്റെയും ആരാധകർ. സല തോളിനു പരിക്കേറ്റ് പുറത്തുപോകുന്പോൾ റാമോസ് ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ സലയെ ചുറ്റിപ്പറ്റിയാണെന്നതിനാൽ ആഫ്രിക്കൻ രാജ്യത്തിന്റെ ആരാധകർ റാമോസിനെതിരേ സമൂഹമാധ്യമങ്ങളിൽ ആഞ്ഞടിക്കുന്നു.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ റാമോസ് കൈകുരുക്കി മൈതാനത്ത് വീഴ്ത്തിയെങ്കിലും സല കളംവിടാൻ കൂട്ടാക്കിയില്ല. എന്നാൽ, നാല് മിനിറ്റിനുശേഷം കണ്ണീരോടെ ഈജിപ്ഷ്യൻ താരം ഗ്രൗണ്ട് വിട്ടു.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ റാമോസ് കൈകുരുക്കി മൈതാനത്ത് വീഴ്ത്തിയെങ്കിലും സല കളംവിടാൻ കൂട്ടാക്കിയില്ല. എന്നാൽ, നാല് മിനിറ്റിനുശേഷം കണ്ണീരോടെ ഈജിപ്ഷ്യൻ താരം ഗ്രൗണ്ട് വിട്ടു.