+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൺറൈസേഴ്സ് ഫൈനലിൽ

കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ല്ലി​​ലെ ര​​ണ്ടാം ക്വാ​​ളി​​ഫ​​യ​​റി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ്റൈ​​ഡേ​​ഴ്സി​​നെ 13 റൺസിനു കീഴടക്കി ഹൈദരാബാദ് സ​​ണ്‍​റൈ​​സേ​​ഴ്സ് ഫൈനലിൽ. സ്കോർ: സൺറൈ സേഴ്സ് 20 ഓവറിൽ ഏഴ് വ
സൺറൈസേഴ്സ് ഫൈനലിൽ
കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ല്ലി​​ലെ ര​​ണ്ടാം ക്വാ​​ളി​​ഫ​​യ​​റി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ്റൈ​​ഡേ​​ഴ്സി​​നെ 13 റൺസിനു കീഴടക്കി ഹൈദരാബാദ് സ​​ണ്‍​റൈ​​സേ​​ഴ്സ് ഫൈനലിൽ. സ്കോർ: സൺറൈ സേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട ത്തിൽ 174. നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 161. 10 പ​​ന്തി​​ൽ 34 റൺസ് നേടി പുറത്താ കാതെനിൽക്കുകയും നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുക യും ചെയ്ത റഷീദ് ഖാനാണ് സൺറൈ സേഴ്സിന്‍റെ വിജയശിൽപ്പി.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ സ​​ണ്‍​റേ​​സേ​​ഴ്സി​​നെ 174ൽ ​​എ​​ത്തി​​ച്ച​​ത് അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ റ​​ഷീ​​ദ് ഖാ​​ൻ ന​​ട​​ത്തി​​യ ക​​ട​​ന്നാ​​ക്ര​​മ​​ണ​​മാ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ വൃ​​ദ്ധി​​മ​​ൻ സാ​​ഹ​​യും ശി​​ഖ​​ർ ധ​​വാ​​നും ഭേ​​ദ​​പ്പെ​​ട്ട തു​​ട​​ക്ക​​മി​​ട്ടു. 56 റ​​ണ്‍​സാ​​ണ് ഈ ​​സ​​ഖ്യ​​ത്തി​​ൽ പി​​റ​​ന്ന​​ത്. 24 പന്തിൽ 34 റ​​ണ്‍​സ് എ​​ടു​​ത്ത ധ​​വാ​​നെ എ​​ട്ടാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ കു​​ൽ​​ദീ​​പ് യാ​​ദ​​വ് പു​​റ​​ത്താ​​ക്കി. നാ​​ലു പ​​ന്തു​​ക​​ൾ​​ക്കു​​ശേ​​ഷം ഫോ​​മി​​ലു​​ള്ള നാ​​യ​​ക​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (മൂ​​ന്ന് റ​​ണ്‍​സ്) ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്കി​​നു ക്യാ​​ച്ച് ന​​ൽ​​കി. വൈ​​കാ​​തെ​​ത​​ന്നെ സാ​​ഹ​​യും (27 പ​​ന്തി​​ൽ 35 റ​​ണ്‍​സ്) പു​​റ​​ത്താ​​യി. ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നും (24 പ​​ന്തി​​ൽ 28 റ​​ണ്‍​സ്), ദീ​​പ​​ക് ഹൂ​​ഡ​​യും (19 പ​​ന്തി​​ൽ 19 റ​​ണ്‍​സ്) ചേ​​ർ​​ന്ന് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ 100 ക​​ട​​ത്തി.

റൈ​​ഡേ​​ഴ്സി​​ന്‍റെ തു​​ട​​ക്ക​​വും മി​​ക​​ച്ച​​താ​​യി​​രു​​ന്നു. 3.2 ഓ​​വ​​റി​​ൽ നൈ​​റ്റ് റൈ​​ഡേ​​ഴ്സ് 40 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. ക്രി​​സ് ലി​​നും (31 പ​​ന്തി​​ൽ 48 റ​​ണ്‍​സ്) സു​​നി​​ൽ ന​​രെ​​യ്നും (13 പ​​ന്തി​​ൽ 26 റ​​ണ്‍​സ്) പു​​റ​​ത്താ​​യ​​തോ​​ടെ കോ​​ൽ​​ക്ക​​ത്ത ത​​ക​​ർ​​ച്ച​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി. നി​​തീ​​ഷ് റാ​​ണ​​യും (16 പ​​ന്തി​​ൽ 22 റ​​ണ്‍​സ്) റോ​​ബി​​ൻ ഉ​​ത്ത​​പ്പ​​യും (ര​​ണ്ട് റ​​ണ്‍​സ്) ദി​​നേ​​ശ് കാ​​ർ​​ത്തി​​കും (എ​​ട്ട് റ​​ണ്‍​സ്) റ​​സ​​ലും (മൂ​​ന്ന് റ​​ണ്‍​സ്) പു​​റ​​ത്താ​​യ​​തോ​​ടെ കോ​​ൽ​​ക്ക​​ത്ത ആ​​റി​​ന് 118 എ​​ന്ന നി​​ല​​യി​​ലേക്ക് കൂപ്പുകുത്തി.