ബംഗളൂരു: ഐപിഎലിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിന്റെ ആരാധകരോട് ക്ഷമാപണം നടത്തി. മികച്ച പോരാട്ടമാണ് നടത്തിയതെങ്കിലും സന്തോഷത്തിന് വകയുണ്ടായില്ല. അടുത്ത സീസണിൽ ഉറപ്പായും ശക്തമായി തിരിച്ചെത്തും.
എല്ലാം ശുഭമാകട്ടെ - കോഹ്ലി ട്വിറ്ററിലൂടെ അറിയിച്ചു. 14 മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ഇത്തവണ ഫിനിഷ് ചെയ്തത്. 2017 സീസണിൽ 14 കളിയിൽനിന്ന് ഏഴ് പോയിന്റുമായി ഏറ്റവും പിന്നിലായിരുന്നു.