മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വനിതകളുടെ പ്രദര്‍ശന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍നോവാസിനു ജയം. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന നയിച്ച ട്രെയല്ബ്ലേസേഴ്സിനെ മൂന്നു വിക്കറ്റിനാണ് പരാജപ്പെടുത്തിയത്. അവസാന പന്തില്‍വരെ ആവേശം നിലനിര്‍ത്തിയ മത്സരത്തില്‍ അവസാന പന്തില്‍ സിംഗിള്‍ നേടിക്കൊണ്ട് സൂപ്പര്‍നോവാസ് ജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ട്രയല്ബ്ലാസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 129. സൂപ്പര്‍നോവാസ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 130. ട്രെയല്‍ബ്ലേസേഴ്സിന്റെ സുസി ബെയ്റ്റ്സ് ആണ് കളിയിലെ താരം.
ടോസ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങേണ്ടിവന്ന ട്രെയല്‍ബ്ലേസേഴ്സ് നാലു വിക്കറ്റിന് 58 എന്ന നിലയില്‍ തകര്‍ന്നു. നായിക മന്ദാന (9 പന്തില്‍ 14) നിരാശപ്പെടുത്തി. എന്നാല്‍ സുസി ബെയ്റ്റ്സ് (37 പന്തില്‍ 32), ദീപ്തി ശര്‍മ (22 പന്തില്‍ 21), ജെമിമ റോഡ്രിഗസ് (23 പന്തില്‍ 25) എന്നിവരുടെ പ്രകടനമാണ് മാന്യമായ സ്കോറിലെത്തിച്ചത്. ശിഖ പാണ്ഡെ ( 15 പന്തില്‍ 15), ഡാനിയെലെ ഹേസല്‍ (3) എന്നിവര്‍ പുറത്താകതെ നിന്നു.
മറുപടി ബാറ്റിംഗില്‍ സൂപ്പര്‍നോവാസ് മികച്ച തുടക്കമിട്ടു. മിതാലി രാജ് (17 പന്തില്‍ 22), ഡാനിയെലെ വയാട് (20 പന്തില്‍ 24) എന്നിവര്‍ 47 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. മെംഗ് ലാന്നിംഗ് (14 പന്തില്‍ 16), ഹര്‍മന്‍പ്രീത് (23 പന്തില്‍ 21), സോഫി ഡെവീന് (20 പന്തില്‍ 19) എന്നിവര്‍ മികച്ച പ്രകടനം നടത്തി. എന്നാല്‍ 19-ാം ഓവറിന്റെ അവസാന പന്തില്‍ മോനാ മെഷ്റം പുറത്തായതോടെ മത്സരത്തിന് ആവേശംകൈവന്നു. അവസാന ഓവറില്‍ വേണ്ടത് നാലു റണ്‍സ് ബേറ്റ്സ് എറിഞ്ഞ ഓവറില്‍ വളരെ ബുദ്ധിമുട്ടി സൂപ്പര്‍നോവാസ് ജയം നേടി. പൂജ വസ്റ്റ്രാക്കറാണ് (2) വിജയ റണ്‍ കുറിച്ചത്. എലിസ് പെറി (14 പന്തില്‍ 13) പുറത്താകാതെ നിന്നു.