ലണ്ടന്‍: ടോട്ടനം സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിനെ റഷ്യയില്‍ നയിക്കും. കെയ്നെ നായകനായി ഫുട്ബോള്‍ അസോസിയേഷന് ഇന്നലെയാണ് പ്രഖ്യാപിച്ചത്. 2016ല്‍ ഇംഗ്ലണ്ടിന്റെ പരിശീലകനായി ഗാരത് സൗത്ത്ഗേറ്റ് ചുമതലയേറ്റശേഷം സ്ഥിരം നായകന്മാര് ഇല്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ കെയ്നെ നായകനാക്കിയതോടെ നായകസ്ഥാനം ഒരാളിലേക്കായി.
ഇരുപത്തിനാലുകാരനയാ കെയ്ന്‍ 23 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് 12 ഗോള്‍ നേടി. കഴിഞ്ഞ ജൂണില്‍ സ്കോട്ലന്ഡിനെതിരേയുള്ള യോഗ്യത മത്സരത്തിലാണ് കെയ്ന്‍ ആദ്യമായി നായകനായത്. അതിനുശേഷം മൂന്നു തവണ ടീമിനെ നയിച്ചു.
തുടര്‍ച്ചയായി നാലാം സീസണിലും ക്ലബ്ബിനും രാജ്യത്തിനുമായി ആകെ മുപ്പതിലേറെ ഗോള്‍ നേടി. 2017-18 സീസണില്‍ കെയ്ന്‍ ക്ലബ്ബിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. 52 മത്സരങ്ങളില്‍നിന്നായി 45 ഗോള്‍ നേടിക്കഴിഞ്ഞു. കെയ്ന്റെ ഗോളടി മികവിലാണ് ടോട്ടനം പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടിയത്.
ഇംഗ്ലണ്ടിന്റെ നായകരാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കെയ്ന്റെ ടോട്ടനത്തിലെ സഹതാരം എറിക് ഡെയര്‍, ലിവര്‍പൂള്‍ നായകന് ജോര്‍ദന്‍ ഹെന്ഡേഴ്സണ് എന്നിവരെ പിന്തള്ളിയാണ് സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിന്റെ ടീം മീറ്റിംഗില്‍ കെയ്ന്റെ പേര് പ്രഖ്യാപിച്ചത്.