മാഡ്രിഡ്: ലിവര്‍പൂളിന്റെ ആക്രമണമികവിന് റയല്‍ മാഡ്രിഡ് ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിനന്ദനം. എന്നാല്‍ അവരെക്കാള്‍ മികച്ച ടീം റയല്‍ മാഡ്രിഡിന്റേതാണെന്നും പോര്‍ച്ചുഗീസ് നായകന് പറഞ്ഞു. ലിവര്‍പൂളിന്റെ വേഗമേറിയ മുന്നേറ്റനിരയെകാണുമ്പോള് രണ്ടു വര്‍ഷം മുമ്പുള്ള റയലിന്റെ ആക്രമണനിരയെ ഓര്മവരുമെന്നു താരം പറഞ്ഞു.
റയലിനെ അപേക്ഷിച്ച് മാരകമായ മുന്നേറ്റനിരയാണ് ലിവര്‍പൂളിനുള്ളത്. 2017-18 ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം ലിവര്‍പൂളാണ്. ചാന്പ്യൻസ് ലീഗ് ഫൈ നലിൽ ശനിയാഴ്ച രാത്രി തുടർച്ചയായ മൂന്നാം കിരീടം തേടി റയൽ ലിവർപൂളിനെ നേരിടും.
ലിവര്‍പൂള്‍ ഫൈനലിലെത്തിയെങ്കില്‍ അതിനു കാരണം ആ ആക്രമണ മികവാണ് റൊണാള്‍ഡോ പറഞ്ഞു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊണാള്‍ഡോ കരിയറിലെ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് തേടുന്നത്. റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി മൂന്നാമത്തെതും. ഇത് റയലിനു സാധിക്കുമെന്ന് റൊണാള്‍ഡോ ഉറപ്പു നല്കി.
ലിവര്‍പൂളിനോട് എനിക്കു വലിയ ബഹുമാനമുണ്ട്. എന്നാല്‍ റയലാണ് മികച്ചത്. ചരിത്രം സാധ്യമാക്കുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അതിനായി ഞങ്ങളുടെ പരിചയസമ്പത്ത് പുറത്തെടുക്കുമെന്നും റൊണാള്‍ഡോ പറഞ്ഞു.