പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസിന് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ സീഡിംഗില്ലെന്ന് ഫ്രഞ്ച് ഓപ്പണ്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം 27 മുതല്‍ ജൂണ്‍ 10 വരെയാണ് റോളംഗ് ഗാരോയിലെ ക്ലേ കോര്‍ട്ടില്‍ മത്സരങ്ങള്‍.
2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയത്തിനുശേഷം പ്രസവാവധിക്കായി ടെന്നീസില്‍നിന്നു മാറിനിന്ന സെറീന മാര്‍ച്ചിലാണ് കോര്‍ട്ടിലേക്കു മടങ്ങിയത്തിയത്. തിരിച്ചുവരവില്‍ രണ്ടു തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ സെറീന ഇന്ത്യന്‍ വെല്‍സിലും മയാമിയിലും തുടക്കത്തിലേ പുറത്തായി. അതിനുശേഷം നടന്ന ക്ലേകോര്‍ട്ട് ടൂര്‍ണമെന്റുകളായ മാഡ്രിഡ്, റോം ഓപ്പണുകളില്നിന്നു പിന്മാറുകയും ചെയ്തു. നിലവിലെ റാങ്കിംഗില്‍ 453-ാം സ്ഥാനത്താണ്, 23 ഗ്രാന്‍സ് ലാം കിരീടങ്ങള്‍ നേടിയ അമേരിക്കന്‍ താരം. ഡബ്ല്യുടിഎയുടെ പ്രത്യേക റാങ്കിംഗ് നിയമപ്രകാരം സെറീന മാറിനിന്ന സമയത്തെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ഓപ്പണ്‍ നേരിട്ട് യോഗ്യത നേടിയത്. ടൂര്‍ണമെന്റ് ഓഫീഷ്യല്‍സ് ഡബ്ല്യുടിഎയുടെ റാങ്കിംഗ് അടിസ്ഥാനത്തില്‍ കളിക്കാരുടെ സീഡ് പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന് അറിയിച്ചു.