ബാങ്കോക്ക്: തോമസ് ആൻഡ് ഉൗബർ കപ്പ് ബാഡ്മിന്റണിന്റെ ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾക്ക് ജയം. എച്ച്.എസ്. പ്രണോയിയുടെ നേതൃത്വത്തിലുള്ള പുരുഷ ടീം ഗ്രൂപ്പ് എയിൽ 5-0ന് ഓസ്ട്രേലിയയെ കീഴടക്കി. പ്രണോയ് 21-19, 21-13ന് ആന്റണി ജോയെയും സായ് പ്രണീത് 21-9, 21-6ന് ജേക്കബ് ഷൂളറെയും ലക്ഷ്യസെൻ 21-5, 21-14ന് കായി ചെൻ തോഹിനെയും സിംഗിൾസിൽ കീഴടക്കി. രണ്ട് ഡബിൾസ് പോരാട്ടത്തിലും ഇന്ത്യൻ താരങ്ങൾ വെന്നിക്കൊടി പാറിച്ചു.
സൈന നെഹ്വാളിന്റെ നേതൃത്വത്തിലുള്ള വനിതകൾ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ഓസ്ട്രേലിയയെ 4-1നു പരാജയപ്പെടുത്തി. സൈന 21-14, 21-19ന് ഹസുൻ ചെന്നിനെയും വൈഷ്ണവി 21-17, 21-13ന് ജെന്നിഫർ താമിനെയും അനുര 21-6, 21-7ന് സെസിലി ഫംഗിനെയും സിംഗിൾസിൽ മറികടന്നു. രണ്ട് ഡബിൾസിൽ ഒന്നിലും ഇന്ത്യ ജയംനേടി.