റെയ്ക്ജാവിക് (ഐസ്ലൻഡ്): കന്നി ലോകകപ്പിനെത്തുന്ന ഐസ്ലൻഡ് 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. എവർട്ടണിന്റെ മധ്യനിരത്താരമായ ഗിൽഫി സിഗർഡ്സണ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിക്കിനെത്തുടർന്ന് മാർച്ച് 10നുശേഷം ഗിൽഫി കളത്തിൽ സജീവമല്ലായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ജോനാഥൻ ബേർഗ് (ബേണ്‍ലി), ആരോണ്‍ ഗുനാർസണ് (കാർഡിഫ് സിറ്റി) എന്നിവരും റഷ്യൻ ലോകകപ്പിനുള്ള സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഗ്രൂപ്പ് ഡിയിൽ അർജന്റീന, ക്രൊയേഷ്യ, നൈജീരിയ എന്നിവയ്ക്കൊപ്പമാണ് ഐസ്ലൻഡ്.