റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം യുക്രെയ്ന്റെ എലിന സ്വിറ്റോളിനയ്ക്ക്. ഫൈനലിൽ ലോക ഒന്നാം നന്പർ താരം റൊമാനിയയുടെ ഷിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സ്വിറ്റോളിന വെന്നിക്കൊടി പാറിച്ചത്. 6-0, 6-4നായിരുന്നു സ്വിറ്റോളിനയുടെ വിജയം. യുക്രെയ്ൻ താരത്തിന്റെ കരിയറിലെ എട്ടാം കിരീടമാണിത്.
പുരുഷ വിഭാഗം സിംഗിൾസ് കിരീടം സ്പെയിനിന്റെ റാഫേൽ നദാൽ സ്വന്തമാക്കി. ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് നദാൽ കിരീടമണിഞ്ഞത്. സ്കോർ: 6-1, 1-6, 6-3.
പുരുഷ വിഭാഗം സിംഗിൾസ് കിരീടം സ്പെയിനിന്റെ റാഫേൽ നദാൽ സ്വന്തമാക്കി. ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് നദാൽ കിരീടമണിഞ്ഞത്. സ്കോർ: 6-1, 1-6, 6-3.