ബാങ്കോക്ക്: തോമസ് ആൻഡ് ഉൗബർ കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് തോൽവി. തോമസ് കപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ പുരുഷന്മാർ 4-1ന് ഫ്രാൻസിനോട് പരാജയപ്പെട്ടു. ബി. സായ്പ്രണീത് 21-7, 21-18ന് ബ്രിസ് ലെവർഡെസിനെ പരാജയപ്പെടുത്തിയതുമാത്രമാണ് ഇന്ത്യയുടെ ഏക ആശ്വാസം.
തുടർന്നുള്ള രണ്ട് ഡബിൾസിലും രണ്ട് സിംഗിൾസിലും ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടു. വനിതകളുടെ ഉൗബർ കപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ 4-1ന് കാനഡയോട് തോറ്റു. ഡബിൾസിൽ മേഘ്ന-പൂർവിഷ സഖ്യമാണ് ഇന്ത്യയുടെ ഏക ജയം നേടിയത്. സൈന നെഹ്വാൾ 21-15, 16-21, 16-21ന് മിഷേൽ ലിയോട് പരാജയപ്പെട്ടു.