ഹൈദരാബാദ്: സൺറൈസേഴ്സിനെ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനു കീഴടക്കി നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് യോഗ്യത നേടി. സ്കോർ: സണ്‍റൈസേഴ്സ് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 172. നൈറ്റ് റൈഡേഴ്സ് 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സ്.
ശിഖർ ധവാൻ (39 പന്തിൽ 50), ശ്രീവത്സ് ഗോസ്വാമി (26 പന്തിൽ 35), കെയ്ൻ വില്യംസണ് (17 പന്തിൽ 36), മനീഷ് പാണ്ഡെ (22 പന്തിൽ 25) എന്നിവരുടെ മികവിലാണ് സണ്‍റൈസേഴ്സ് മികച്ച സ്കോറിലെത്തിയത്. നാലു വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണയാണ് സണ്‍റൈസേഴ്സിനെ തകർത്തത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ക്രിസ് ലിൻ (43 പന്തിൽ 55 റണ്‍സ്), സുനിൽ നരേൻ (10 പന്തിൽ 29 റണ്‍സ്), റോബിൻ ഉത്തപ്പ (34 പന്തിൽ 45 റണ്‍സ്), ദിനേശ് കാർത്തിക് (26 നോട്ടൗട്ട്) എന്നിവർ മികച്ച ബാറ്റിംഗ് കെട്ടഴിച്ചു.