ന്യൂഡൽഹി: ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി രജീന്ദർ സിംഗിനെ തെരഞ്ഞെടുത്തു. മലയാളിയായ മറിയാമ്മ കോശി വിരമിച്ചതിനെത്തുടർന്നാണ് സിംഗിനെ പുതിയ പ്രസിഡന്റായി നിയമിച്ചത്. സീനിയർ വൈസ് പ്രസിഡന്റ് ചുമതല വഹിച്ചുവരികയായിരുന്നു.
2016ലാണ് മറിയാമ്മ കോശി ഹോക്കി ഇന്ത്യയുടെ തലപ്പത്ത് എത്തിയത്. നരീന്ദർ ബത്ര ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോഴായിരുന്നു മറിയാമ്മ കോശി തൽസ്ഥാനത്ത് എത്തിയത്.