മിലാൻ: ഇറ്റാലിയൻ സീരി എ അവസാന മത്സരത്തിൽ യുവന്റസിനു ജയം. വെറോണയെ 2-1നാണ് യുവന്റസ് കീഴടക്കിയത്. നേരത്തേതന്നെ യുവെ കിരീടം സ്വന്തമാക്കിയിരുന്നു. തുടർച്ചയായ ഏഴാം തവണയാണ് യുവന്റസ് സീരി എ ചാന്പ്യന്മാരായത്. 38 മത്സരങ്ങളിൽനിന്ന് 95 പോയിന്റുമായാണ് യുവെ കിരീടം സ്വന്തമാക്കിയത്.
ഇറ്റാലിയൻ സൂപ്പർ ഗോളിയായ ജിയാൻ ലൂയിജി ബഫണ് യുവന്റസിനായി കളിച്ച അവസാന മത്സരമായിരുന്നു. 63-ാം മിനിറ്റ് വരെയെ ബഫണ് വെറോണയ്ക്കെതിരേ കളത്തിലുണ്ടായിരുന്നുള്ളൂ. 17 വർഷം ബഫണ് യുവന്റസിനൊപ്പമായിരുന്നു. 656 മത്സരങ്ങളിൽ 301 എണ്ണത്തിൽ ഗോൾ വഴങ്ങാതെനിന്ന റിക്കാർഡോടെയാണ് പടിയിറങ്ങുന്നത്. ഒന്പത് സീരി എ കീരിടം, നാല് കോപ്പ ഇറ്റാലിയയും യുവന്റസിനൊപ്പം ബഫണ് നേടി.