തിരുവല്ല: ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ 32 വർഷത്തിനുശേഷം സ്വർണം നേടിയ കേരള ടീമിന് വൻ സ്വീകരണം നല്‍കാനൊരുങ്ങി കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ. കേരള എക്സ്പ്രസിൽ രാവിലെ 7.45ന് തൃശൂർ എത്തുന്ന ടീമിനെ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുക. ആണ്‍കുട്ടികൾ ഫൈനലിൽ രാജസ്ഥാനെ കീഴടക്കി സ്വർണം നേടിയപ്പോൾ പെണ്‍കുട്ടികൾ തമിഴ്നാടിനോട് പൊരുതിത്തോറ്റ് വെള്ളിയണിഞ്ഞു.
മത്സരങ്ങൾക്കുശേഷം ലുധിയാനയിൽനിന്നു മടങ്ങുന്നതിനായി മാർച്ച് ആറിനുതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നെങ്കിലും ടിക്കറ്റുകൾ കണ്‍ഫേം ആയിരുന്നില്ല. തുടർന്ന് ഡൽഹിയിൽ തങ്ങിയ ശേഷമാണ് കേരളസംഘം നാട്ടിലേക്കു തിരിച്ചത്. ഡൽഹിയിൽ തങ്ങാനും മറ്റുമായി സഹായിച്ച റയിൽവേ സ്പോർട്സ് പ്രമോഷൻ സെക്രട്ടറി രേഖ യാദവിനുംമറ്റും ടീമിനൊപ്പമുള്ള സെക്രട്ടറി നന്ദി അറിയിച്ചു.