കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന 38-ാമത് പെട്രോളിയം സ്പോർട്സ് പ്രമോഷൻ ബോർഡ് (പിഎസ്പിബി) അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഒഎൻജിസിക്ക് ഓവറോൾ കിരീടം. 200 പോയിന്റ് നേടിയ ഒഎൻജിസി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്. ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ), ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുരുഷ വിഭാഗത്തിൽ സൗരഭ് വിജും വനിതാവിഭാഗത്തിൽ അലീന ജോസും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.