കൊച്ചി: കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന്റെ മുഖ്യ പരിശീലകനായി സ്പോർട്സ് കൗണ്‍സിൽ കോച്ച് പി.പി. പോളിനെ കൊച്ചിയിൽ ചേർന്ന അത്ലറ്റിക് അസോസിയേഷന്റെ വാർഷിക യോഗം നോമിനേറ്റ് ചെയ്തു. അന്തരിച്ച ഡോ. ടോണി ഡാനിയേലിന്റെ സ്മരണാർഥം സംസ്ഥാന സീനിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പ് നടത്താനും യോഗം തീരുമാനിച്ചു.
ജൂണ്‍ അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരിക്കും സീനിയർ മീറ്റും ഒളിന്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ യൂത്ത് അത്ലറ്റിക് ചാന്പ്യൻഷിപ്പും നടക്കുക. സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്റ്റ് ക്ലബ് അത്ലറ്റിക്സിന് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ടു വരെ പാലാ നഗരസഭാ സ്റ്റേഡിയം വേദിയാകും. പാലക്കാട് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിലായിരിക്കും സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പ്. ഒക്ടോബർ 19 മുതൽ 21 വരെയാണ് മത്സരങ്ങൾ. ക്രോസ്കണ്ട്രി ചാന്പ്യൻഷിപ്പ് ഡിസംബർ 10നു തൃശൂരിൽ നടക്കും.